ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ ഫാഷൻ ഡിസൈനറായ
പോൾ കോസ്റ്റെല്ലോ അന്തരിച്ചു. 80 വയസ്സായിരുന്നു. വാർധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 40 വർഷത്തിലേറെയായി അദ്ദേഹം ഫാഷൻ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്.
തന്റെ കുടുംബം നടത്തുന്ന ഫാഷൻ ബ്രാൻഡിലാണ് അദ്ദേഹം ഇതുവരെ പ്രവർത്തിച്ച് പോന്നത്. ഡയാന രാജകുമാരിയ്ക്കും വെഡ്ജ്വുഡ് ബ്രിട്ടീഷ് എയർവേയ്സ് എന്നീ കമ്പനികൾക്കും വേണ്ടി അദ്ദേഹം വസ്ത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. 20 വർഷക്കാലം ഡൺസ് സ്റ്റോറിന് വേണ്ടിയും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യയും ഏഴ് മക്കളുമാണ് അദ്ദേഹത്തിനുള്ളത്.
Discussion about this post

