ഡബ്ലിൻ: അയർലൻഡിൽ പ്രതിഷേധവുമായി അഭയാർത്ഥികൾ. നാടുകടത്തൽ അവസാനിപ്പിക്കണമെന്നതുൾപ്പെടെ ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ഡെയിലിന് പുറത്താണ് സംഘടിച്ചത്. അഭയാർത്ഥികളെ നിയമവിരുദ്ധമായി രാജ്യത്ത് തുടരാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
നാടുകടത്തൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് ആഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാണ് ഡെയിലിന് മുൻപിലും ഇവർ സംഘടിച്ചത്. കുട്ടികൾ ഉൾപ്പെടെ പ്രതിഷേധത്തിന്റെ ഭാഗം ആയിരുന്നു.
Discussion about this post

