ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ ക്വാഗ്ഗ ചിപ്പിയുടെ സാന്നിദ്ധ്യം. ഇതിന് പിന്നാലെ കൃഷി- പരിസ്ഥിതിവകുപ്പ് മന്ത്രി ആൻഡ്രൂ മുയർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ശുദ്ധജലത്തിൽ ജീവിക്കുന്ന അധിനിവേശം നടത്തുന്ന ഇനത്തിൽപ്പെട്ട ജീവിവർഗ്ഗമാണ് ക്വാഗ്ഗ മുത്തുച്ചിപ്പി. ഇത് പരിസ്ഥിതിയ്ക്ക് ഭീഷണിയാണ്.
കൗണ്ടി ഫെർമനാഗിലെ ലോവർ ലോഫ് ഏണിലാണ് ക്വാഗ്ഗ മുത്തുച്ചിപ്പിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ ജലസ്രോതസ്സുകളിൽ ഇവയുടെ സാന്നിദ്ധ്യം ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനായി പരിശോധന തുടരുകയാണ്.
കിഴക്കൻ യൂറോപ്പിൽ നിന്നാണ് ക്വാഗ്ഗ മുത്തുച്ചിപ്പികൾ ഉത്ഭവിക്കുന്നത്. അതിവേഗത്തിൽ ഇവയ്ക്ക് വെള്ളത്തിൽ പടരാൻ കഴിയും.
Discussion about this post

