ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അസ്ഥിരകാലാവസ്ഥ. രണ്ട് ദിവസത്തെ തെളിഞ്ഞ കാലാവസ്ഥയ്ക്ക് ശേഷം മഴയെത്തുമെന്നാണ് ഏറ്റവും പുതിയ പ്രവചനങ്ങൾ വ്യക്തമാക്കുന്നത്.
ഇന്ന് രാവിലെ മഞ്ഞ് മൂടിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പിന്നീട് അന്തരീക്ഷം തെളിഞ്ഞുവരും. ഇന്ന് തണുപ്പും അനുഭവപ്പെടും. പടിഞ്ഞാറൻ കൗണ്ടികളിൽ നേരിയ ചാറ്റൽ മഴയും അനുഭവപ്പെടാം. ഇന്ന് ഉച്ച കഴിഞ്ഞുള്ള ഏറ്റവും ഉയർന്ന താപനില 4 മുതൽ 9 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.
Discussion about this post

