ഡബ്ലിൻ: സ്കൂളിൽ നിന്നും പണം മോഷ്ടിച്ച പ്രിൻസിപ്പാളിനെതിരെ നടപടി. ടീച്ചിംഗ് കൗൺസിൽ സസ്പെൻഡ് ചെയ്തു. പ്രിൻസിപ്പാളായിരിക്കെ സ്കൂളിൽ നിന്നും 1 ലക്ഷം യൂറോ ആയിരുന്നു അധ്യാപകൻ മോഷ്ടിച്ചത്.
40 വയസ്സുള്ള അധ്യാപകൻ മിഡ്ലാൻഡിലെ സ്കൂളിൽ രണ്ട് വർഷമാണ് പ്രിൻസിപ്പാളായി സേവനം അനുഷ്ഠിച്ചത്. ഈ കാലയളവിൽ സ്കൂളിന്റെ ക്രെഡിറ്റ് കാർഡും ചെക്കുകളും ഉപയോഗിച്ച് സ്കൂൾ മാനേജ്മെന്റ് ബോർഡ് ചെയർപേഴ്സണിന്റെ പേര് ദുരുപയോഗം ചെയ്ത് പണം തട്ടുകയായിരുന്നു. ടീച്ചിംഗ് കൗൺസിലിന്റെ അന്വേഷണ സമിതി സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു. ഇതിൽ കുറ്റകൃത്യം തെളിഞ്ഞ പശ്ചാത്തലത്തിലാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചത്. ഒരു മാസത്തേയ്ക്ക് ആണ് സസ്പെൻഷൻ.
Discussion about this post

