ഓഫ്ലേ: കൗണ്ടി ഓഫ്ലേയിൽ വീടിന് തീയിട്ട സംഭവത്തിൽ ശക്തമായ ഭാഷയിൽ പ്രതികരിച്ച് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. കുറ്റവാളികളെ എന്ത് വിലകൊടുത്തും നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. അതിക്രൂരമായ ആക്രമണം എന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത്.
രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം അതിക്രൂരമാണ്. മനുഷ്യത്വമില്ലായ്മയുടെ തോത് മനസിലാക്കാൻ പലപ്പോഴും സാധിക്കാറില്ല. നമ്മുടെ സമൂഹത്തിൽ ആക്രമണം അവസാനിപ്പിക്കണം. ക്രിമിനൽ ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

