ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ രണ്ട് ബീച്ചുകളിൽ നീന്തുന്നതിന് നിരോധനം. ഡൗൺഹിൽ, പോർട്ട്സ്റ്റെവാർട്ട് എന്നീ ബീച്ചുകളിലാണ് നിരോധനം ഏർപ്പെടുത്തിയത്. ബ്ലൂ-ഗ്രീൻ ആൽഗകളുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം.
കൃഷി-പരിസ്ഥിതി മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബീച്ചുകളിൽ ഇറങ്ങുകയോ നീന്തുകയോ ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. അതേസമയം കാസിൽറോക്ക് ബീച്ചിൽ ആൽഗകളുടെ അളവ് വർധിച്ചിട്ടുണ്ട്. എന്നാൽ ഈ ബീച്ചിൽ ഇതുവരെ നീന്തരുതെന്ന മുന്നറിയിപ്പ് നൽകിയിട്ടില്ല.
കഴിഞ്ഞ ദിവസം ഇരു ബീച്ചുകളിലെയും വെള്ളം പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ് നൽകിയത്. ബീച്ചുകളിലെ അവസ്ഥകൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.
Discussion about this post

