ഡബ്ലിൻ: അയർലൻഡിൽ രാഷ്ട്രീയ തീവ്രവാദവും ആക്രമണങ്ങളും വർധിക്കുന്നുവെന്ന് ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി. ഗാർഡകളുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ തീവ്രവാദം ഉപയോഗിച്ച് രാഷ്ട്രത്തെ ദുർബലപ്പെടുത്താനുളള ശ്രമവും ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടെമ്പിൽമോറിലെ ഗാർഡ കോളേജിൽ ആയിരുന്നു റിസർവ് ഗാർഡകളുടെ ബിരുദദാന ചടങ്ങ്. ഗാർഡാ കോളേജിൽ 194 ഗാർഡകളുടെയും 17 റിസർവ്വ് ഗാർഡകളുടെയും ബിരുദദാന ചടാങ്ങായിരുന്നു നടന്നത്.
Discussion about this post

