ടൈറോൺ: കൗണ്ടി ടൈറോണിൽ പോലീസുകാർക്ക് നേരെ വീണ്ടും ആക്രമണം. പോലീസുകാരനെ കാറിൽ വലിച്ചിഴച്ചു. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഒമാഗിൽ വാഹന പരിശോധന നടത്തുകയായിരുന്നു പോലീസ് സംഘം. ഇതിനിടെയാണ് ഗതാഗതനിയമം ലംഘിച്ച് 24 കാരനായ പ്രതി കാറുമായി എത്തിയത്. ഇയാളെ പ്രതിരോധിക്കുന്നതിനിടെ പോലീസുകാരനെ കാറിൽ വലിച്ചിഴയ്ക്കുകയായിരുന്നു.
ആക്രമണത്തിൽ പോലീസുകാരന് സാരമായി പരിക്കേറ്റു. അദ്ദേഹത്തിന്റെ കാലിനാണ് പരിക്കുള്ളത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പോലീസുകാരന്റെ നില ഗുരുതരമാണ്.
Discussion about this post

