ഡബ്ലിൻ: പോലീസുകാരനെ ആക്രമിച്ച കേസിൽ പ്രതിയ്ക്ക് തടവ്ശിക്ഷ വിധിച്ച് കോടതി. 35 കാരനായ ജൊനാഥൻ ഒ നീലിനെയാണ് കോടതി ശിക്ഷിച്ചത്. 2024 ലെ ക്രിസ്തുമസ് രാത്രിയിൽ ആയിരുന്നു ഇയാൾ പോലീസുകാരനെ ആക്രമിച്ചത്.
50 വയസ്സുള്ള വാൽഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. ടെമ്പിൾ ബാറിലെ യൂസ്റ്റേസ് സ്ട്രീറ്റിൽ ആയിരുന്നു സംഭവം. മദ്യലഹരിയിൽ ആയിരുന്നു പ്രതി. പ്രകോപനത്തെ തുടർന്ന് ഇയാൾ വാൽഷിനെ ഇടിയ്ക്കുകയായിരുന്നു. പരിക്കേറ്റ അദ്ദേഹം ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേസിൽ മൂന്ന് വർഷവും മൂന്ന് മാസവുമാണ് തടവ് ശിക്ഷ വിധിച്ചത്.
Discussion about this post

