ഡബ്ലിൻ: ഡബ്ലിനിൽ ഷോർട്ട്ഗൺ ഷെല്ലുകളുമായി ഒരാൾ പിടിയിൽ. 30 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും ലഹരിമരുന്നുകളും പിടിച്ചെടുത്തു.
സ്വോർഡ്സിലെ റസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് ഷെല്ലുകളും ലഹരിവസ്തുക്കളും പിടിച്ചെടുത്തത്.50 ഷോർട്ടഗൺ ഷെല്ലുകൾ, കഞ്ചാവ്, ലഹരി തൂക്കുന്ന തുലാസുകൾ എന്നിവയാണ് പിടിച്ചെടുത്തത്. കസ്റ്റഡിയിൽ എടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

