കണ്ണൂർ : ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞ ആരോഗ്യമന്ത്രിക്കൊപ്പം സെല്‍ഫിയെടുത്തവര്‍ക്ക് എതിരെ കടുത്ത നടപടിയില്ല. . ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ നടപടി ശാസനയില്‍ അവസാനിപ്പിച്ച് പരിയാരം മെഡിക്കല്‍ കോളജ്. വീഴ്ച ആവര്‍ത്തിക്കരുതെന്ന് താക്കീതും നല്കി.അറിയാതെ സംഭവിച്ചത് ക്ഷമിക്കാം എന്നാണ് മന്ത്രിയുടെ നിലപാടും.
അതേസമയം, ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. അഞ്ചു പേര്‍ക്കെതിരെയും വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.ഇന്നലെ രാവിലെ നാലുമണിയോടുകൂടിയാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് മന്ത്രി ഡിസ്ചാര്‍ജ് ആയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് മന്ത്രിയുടെ ആരോഗ്യ കാര്യങ്ങളില്‍ ഫോളോഅപ്പ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. കഴുത്തിലെ വേദന കുറഞ്ഞിട്ടില്ല എന്നാണ് വിവരം
നിലവിൽ വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ പരിപൂര്‍ണ വിശ്രമത്തില്‍ തുടരുകയാണ്. മാര്‍ച്ച് രണ്ടുവരെയുള്ള മന്ത്രിയുടെ എല്ലാ പരിപാടികളും റദ്ദാക്കി. ഇന്നലെ രാത്രിയോടുകൂടിയാണ് മന്ത്രി പത്തനംതിട്ടയിലെ വീട്ടിലേക്ക് എത്തിയത്.

