വിക്ലോ: കൗണ്ടി വിക്ലോയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വീണ്ടും അന്വേഷണവുമായി പോലീസ്. ഇതിന്റെ ഭാഗമായി വിവരങ്ങൾ തേടി അഭ്യർത്ഥന പുറപ്പെടുവിച്ചു. 24 വയസ്സുള്ള കൊല്ലപ്പെട്ട പോൾ ഫ്രാങ്ക് ബൈർണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ തേടിയാണ് അഭ്യർത്ഥന പുറപ്പെടുവിച്ചിരിക്കുന്നത്.
2010 ൽ ആയിരുന്നു പോൾ കൊല്ലപ്പെട്ടതായുള്ള വിവരം പുറത്തുവന്നത്. 2009 ജൂലൈ 15 ന് ടാലഗട്ടിലുള്ള കിൽമാർട്ടിൻ ഗ്രീനിലാണ് പോളിനെ അവസാനമായി കണ്ടത്. ഇതിന് ശേഷം യുവാവിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ ആകുകയായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ
2010 ജൂലൈ 29 ന് ബ്ലെസിംഗ്ടണിനടുത്തുള്ള ഒരു വനപാലകൻ പോളിന്റെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

