ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ കാറ്റും മഴയും. ഇതേ തുടർന്ന് കൗണ്ടികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തെക്ക്,പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് മേഖലകളിലായിരിക്കും അതിശക്തമായ കാറ്റും മഴയും അനുഭവപ്പെടുക. കോർക്ക്, വാട്ടർഫോർഡ് എന്നീ കൗണ്ടികളിൽ കാറ്റിനെ തുടർന്നും മഴയെ തുടർന്നുമുള്ള യെല്ലോ വാണിംഗ് ഉച്ചയ്ക്ക് 1 മണി മുതൽ പ്രാബല്യത്തിൽ വരും. അർധരാത്രിവരെ ഇത് തുടരും.
കെറിയിലും 1 മണി മുതൽ അർധരാത്രിവരെ തുടരുന്ന പ്രത്യേക മുന്നറിയിപ്പുണ്ട്. ഗാൽവേ, മയോ, സ്ലൈഗോ എന്നീ കൗണ്ടികളിലും കാറ്റും മഴയും ലഭിക്കും. ഇവിടങ്ങളിൽ വൈകീട്ട് മൂന്ന് മണി മുതൽ ആരംഭിക്കുന്ന യെല്ലോ വാണിംഗ് നാളെ പുലർച്ചെ നാല് മണിയോടെ ആകും അവസാനിക്കുക. ഡൊണഗലിൽ ഏഴ് മണിയ്ക്ക് തുടങ്ങുന്ന യെല്ലോ വാണിംഗും പുലർച്ചെ നാലിന് അവസാനിക്കും.

