ഡെറി: കൗണ്ടി ഡെറിയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ പൊതുജനസഹായം തേടി പോലീസ്. തിരിച്ചറിയാൻ പാകത്തിലുള്ള ഒരു രേഖയും മൃതദേഹത്തിന്റെ പക്കൽ നിന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പോലീസ് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു.
ഞായറാഴ്ച മാഗരഫെൽറ്റിലെ ഡയമണ്ട് മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച വ്യക്തിയ്ക്ക് ഏകദേശം 20 വയസ്സ് പ്രായം തോന്നിയ്ക്കും. കറുത്ത നിറത്തിലുള്ള മുടിയാണ് യുവാവിന്റേത്. ചെറുതായി വെട്ടിയൊതുക്കിയ താടിയും ഉണ്ട്. ഇടത് കാതിൽ മൂന്ന് കമ്മലുകൾ ധരിച്ചിട്ടുണ്ട്. നേവി ബ്ലൂ നിറത്തിലുള്ള ടി ഷർട്ടാണ് യുവാവ് ധരിച്ചിട്ടുള്ളത്. കടും നിറത്തിലുള്ള ജോഗിംഗ് പാന്റ്സും അഡിഡാസിന്റെ ഷൂസുകളും ധരിച്ചിട്ടുണ്ട്.

