ഡബ്ലിൻ: ഡബ്ലിനിൽ കാൽനട യാത്രിക അപകടത്തിൽ മരിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. അപകടത്തിന്റെ ദൃക്സാക്ഷികൾ ഉണ്ടെങ്കിൽ ഉടനെ പോലീസിന് വിവരങ്ങൾ കൈമാറണം.
സെപ്തംബർ 26 ന് രാത്രി 11 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഡബ്ലിനിലെ നോർത്ത് വാൾ ക്വേയിലായിരുന്നു സംഭവം. ഇതിലൂടെ നടന്ന് പോകുകയായിരുന്നു 30 കാരി. ഇതിനിടെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവർ ചികിത്സയിലിരിക്കെ ഒക്ടോബർ ഒന്നിന് മരിച്ചു. മേൽപ്പറഞ്ഞ സമയത്ത് പ്രദേശം വഴി കടന്ന് പോയ വാഹന യാത്രികർ ഡാഷ് ക്യാം പരിശോധിക്കേണ്ടതാണെന്നും നിർദ്ദേശമുണ്ട്.

