ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ രാഷ്ട്രീയ നേതാക്കളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം ഭീഷണി ഉയർന്ന നേതാക്കൾക്ക് പോലീസ് പ്രത്യേക ശ്രദ്ധ നൽകിവരുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് മുഖം മൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം രാഷ്ട്രീയക്കാരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നത്. ന്യൂറി, മോർണെ, ഡൗൺ എന്നിവിടങ്ങളിലെ കൗൺസിലർമാരുടെയും എംഎൽഎമാരുടെയും നീക്കങ്ങൾ തങ്ങൾ നിരീക്ഷിച്ചുവരികയാണെന്നായിരുന്നു വീഡിയോയിൽ സംഘം പറഞ്ഞത്. ഇവരുടെ വിലാസങ്ങളും മറ്റ് വിവരങ്ങളും തങ്ങളുടെ പക്കൽ ഉണ്ടെന്നും ഇവർ പറഞ്ഞിരുന്നു. ന്യൂ റിപ്പബ്ലിക്കൻ മൂവ്മെന്റ് എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ഇവർ ഭീഷണിയുമായി രംഗത്ത് എത്തിയത്.

