അർമാഗ്: കൗണ്ടി അർമാഗിൽ വീട്ടിൽ ഉണ്ടായ മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിക്കുന്നുണ്ട്.
അർമാഗ് സിറ്റിയിലെ ഗ്ലീൻ മാച്ചയിലെ വീട്ടിൽ ആയിരുന്നു മോഷണം നടന്നത്. വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നിരിക്കുന്നത്. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വീട്ടിലെ ശാസ്ത്രീയ പരിശോധന പോലീസ് പൂർത്തിയാക്കിയിട്ടുണ്ട്.
Discussion about this post

