ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ പാർക്കിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഈസ്റ്റ് ബെൽഫാസ്റ്റിലെ വിക്ടോറിയ പാർക്കിലായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഇന്നലെയായിരുന്നു സംഭവം. പാർക്കിൽ സമയം ചിലവിടാൻ എത്തിയവരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
Discussion about this post

