കോർക്ക്: കോർക്കിൽ വയോധിക ദമ്പതികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ സമഗ്ര അന്വേഷണവുമായി പോലീസ്. സംഭവത്തിൽ കൊലപാതകത്തിന് കേസ് എടുത്ത് കർശനമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. അതേസമയം കൊല്ലപ്പെട്ട വയോധികയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി.
59 വയസ്സുള്ള സ്ത്രീയ്ക്കും 63 വയസ്സുള്ള പുരുഷനും നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമി കത്തി ഉപയോഗിച്ച് രണ്ട് പേരെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പോലീസ് എത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും 59 വയസ്സുകാരിയ്ക്ക് ജീവൻ നഷ്ടമായി.
Discussion about this post

