ബെൽഫാസ്റ്റ്: വളർത്തു മൃഗങ്ങളുടെ സംരക്ഷണത്തിനായി കിഴക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് വർദ്ധിപ്പിച്ച് പോലീസ്. പൂച്ചയെ പ്ലാസ്റ്റിക് ബാഗുകൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അഞ്ച് വയസ്സുള്ള പൂച്ചയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പ്രദേശവാസിയായ ലോറ ഷാർപ്പ് വളർത്തുന്ന പൂച്ചകളിൽ ഒന്നായിരുന്നു കൊല്ലപ്പെട്ടത്.വുഡ്സ്റ്റോക്ക് മേഖലയിലെ റോസ്ബെറി ഗാർഡനിൽ വഴിയാത്രികരാണ് പൂച്ചയുടെ ജഡം കണ്ടത്.
കഴുത്തിൽ പ്ലാസ്റ്റിക് കവർ കുരുങ്ങിയ നിലയിൽ ആയിരുന്നു പൂച്ചയുടെ ജഡം. ഇതേ തുടർന്നാണ് ആരോ മനപ്പൂർവ്വം പൂച്ചയെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. നേരത്തെ തന്റെ മറ്റൊരു പൂച്ചയെ കത്തി ഉപയോഗിച്ച് അജ്ഞാതൻ മുറിപ്പെടുത്തിയതായി ലോറ ഷാർപ്പ് പോലീസിനോട് വെളിപ്പെടുത്തി.

