ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ഡൺമുറിയിൽ പൈപ്പ് ബോംബ് കണ്ടെത്തി. അരീമ ഡ്രൈവിൽ ആയിരുന്നു സംഭവം. പോലീസും അടിയന്തിര സേവനങ്ങളും എത്തി ബോംബ് നിർവ്വീര്യമാക്കി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.40 ഓടെ ആയിരുന്നു സംഭവം എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രദേശവാസികൾ ആണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസും വിദഗ്ധ സംഘവും എത്തി നടത്തിയ പരിശോധനയിൽ പൈപ്പ് ബോംബുകളാണെന്ന് വ്യക്തമാകുകയായിരുന്നു. പിന്നാലെ ദ്രുതഗതിയിൽ സ്ഥലത്ത് നിന്നും ആളുകളെ മാറ്റി. പിന്നീട് നിർവ്വീര്യമാക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

