ഡൊണഗലിൽ: കൗണ്ടി ഡൊണഗലിൽ കാറിടിച്ച് കാൽനട യാത്രികന് സാരമായി പരിക്കേറ്റു. ലെറ്റർകെന്നിയിലെ ലോവർ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പരിക്കേറ്റ 80 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു സംഭവം. ലെറ്റർകെന്നി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് നിലവിൽ അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല.
Discussion about this post

