നോർതേൺ അയർലന്റ്: ബ്രിട്ടണിൽ നിന്നും നോർതേൺ അയർലന്റിലേക്ക് യാത്ര ചെയ്യുന്ന വളർത്ത് മൃഗങ്ങൾക്ക് പാസ്പോർട്ട് വേണമെന്ന വ്യവസ്ഥ അടുത്ത മാസം മുതൽ പ്രാബല്യത്തിൽ. ജൂൺ 4 മുതൽ വ്യവസ്ഥ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു. അന്ന് മുതൽ വളർത്ത് മൃഗങ്ങൾക്ക് വേണ്ടിയുള്ള പാസ്പോർട്ടുകൾക്ക് അപേക്ഷയും നൽകാം.
ബ്രിട്ടണിൽ നിന്നും നോർതേൺ അയർലന്റിലേക്ക് കൊണ്ടുവരുന്ന വളർത്ത് നായ്ക്കൾ, പൂച്ചകൾ, ഫെററ്റ് എന്നിവയ്ക്കാണ് പാസ്പോർട്ട് വേണ്ടത്. ബ്രിട്ടണ് പുറമേ സ്കോട്ട്ലന്റിൽ നിന്നുള്ള മൃഗങ്ങൾക്കും നോർതേൺ അയർലന്റിൽ പ്രവേശിക്കാൻ പാസ്പോർട്ട് വേണം. പാസ്പോർട്ട് സേവനങ്ങൾ തികച്ചും സൗജന്യമാണ്.
Discussion about this post

