ബെൽഫാസ്റ്റ്: ക്രിസ്തുമസ് ദിനത്തിൽ ഈസ്റ്റ് ബെൽഫാസ്റ്റിൽ സംഘടിപ്പിച്ച പാർക്ക്റണ്ണിൽ പങ്കെടുത്തത് ആയിരക്കണക്കിന് പേർ. ഇതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത പാർക്ക് റണ്ണായി ബെൽഫാസ്റ്റിലെ പരിപാടി മാറി. ബെൽഫാസ്റ്റിന് പുറമേ അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ പാർക്ക് റൺ നടന്നു.
സാന്റയുടെ തൊപ്പിയും വസ്ത്രങ്ങളും ധരിച്ചായിരുന്നു ആളുകൾ പരിപാടിയിൽ പങ്കെടുത്തത്. ഈസ്റ്റ് ബെൽഫാസ്റ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ ആദ്യമായി പങ്കെടുത്തവരുടെ എണ്ണം ആയിരം കവിഞ്ഞു. കഴിഞ്ഞ വർഷം 790 പേർ ആയിരുന്നു പരിപാടിയുടെ ഭാഗമായത്.
Discussion about this post

