കണ്ണൂര്‍:കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ എസ്എഫ്ഐ പ്രതിഷേധം. ചികിത്സാപ്പിഴവിനെതിരായ കെ എസ് യു പ്രതിഷേധത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റെന്ന് സി പി എമ്മും ഇല്ലെന്ന് കോണ്‍ഗ്രസും നിലപാട് സ്വീകരിച്ചിരിക്കെയാണ് പുതിയ പ്രതിഷേധം.
കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ എസ്എഫ്ഐ പ്രതിഷേധവുമായി എത്തിയതോടെ തമ്മില്‍ പോര്‍വിളിയുണ്ടായി.ഡി സി സി ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. മന്ത്രിയെ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ എസ്എഫ്ഐയുടെ പ്രകടനം ഡിസിസി ഓഫീസിലേക്ക് എത്തവേ പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു.എസ്എഫ്ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തളളുമുണ്ടായി. സംഘര്‍ഷത്തില്‍ നാല് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തര്‍ക്കും, ഒരു എസ് എഫ്ഐ പ്രവര്‍ത്തകനും പരിക്കേറ്റു.
വീണാ ജോർജിന് പരിക്കേറ്റത്തിന് പിന്നാലെ സിപിഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം നടക്കുകയാണ്. കൊല്ലത്ത് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെയും കണ്ണൂരിൽ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രതിപക്ഷ നേതാവിന്റെ കോലം കത്തിച്ചു. പത്തനംതിട്ടയിലും പാലക്കാടും കോട്ടയത്തും ഡിവൈഎഫ്ഐ മാർച്ചിനിടെ പ്രതിപക്ഷ നേതാവിന്റെ പോസ്റ്ററുകൾ വലിച്ചു കീറി.

