കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവത്തില്‍ കണ്ണൂരില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.വധശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാക്കി പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.ചികിത്സാപ്പിഴവിനെതിരെ കെഎസ് യു നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മന്ത്രിയ്ക്ക് പരിക്കേറ്റത്.
ആക്രമണത്തില്‍ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കുമാണ് പരിക്കേറ്റത്.കണ്ണൂര്‍ ജില്ലാ ആശുപതിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് വീണാ ജോര്‍ജ്.
കണ്ണൂരില്‍ ഇന്ന് മന്ത്രിക്ക് നേരെ വിവിധയിടങ്ങളില്‍ പ്രതിഷേധം ഉണ്ടായിരുന്നു.പരിപാടിയില്‍ പങ്കെടുത്ത് തിരുവനന്തപുരത്തേക്ക് വന്ദേ ഭാരതില്‍ മടങ്ങാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. മന്ത്രിക്കൊപ്പം സ്പീക്കര്‍ എന്‍ എം ഷംസീറും ഉണ്ടായിരുന്നു.

