ഡബ്ലിൻ: അയർലന്റിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റോഡപകടങ്ങളിൽ മരിച്ചത് നൂറിലധികം ഇരുചക്രവാഹന യാത്രികർ. 2020 മുതൽ 2024 വരെ 105 ഇരുചക്രവാഹന യാത്രികരാണ് രാജ്യത്ത് മരിച്ചത് എന്നാണ് റോഡ് സുരക്ഷാ അതോറിറ്റി വ്യക്തമാക്കുന്നത്. 884 ഇരുചക്രവാഹന യാത്രികർക്ക് പരിക്കേറ്റിട്ടുണ്ട്.
ദി മോട്ടോർസൈക്ലിസ്റ്റ് സ്പോട്ട്ലെറ്റ് റിപ്പോർട്ട് എന്ന പേരിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. ഈ റിപ്പോർട്ട് അനുസരിച്ചത് രാജ്യത്ത് പ്രതിവർഷം 21 വാഹനാപകടങ്ങളാണ് ഉണ്ടാകുന്നത്. പ്രതിവർഷം ശരാശരി 177 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെട്ട സംഭവങ്ങൾ വാരാന്ത്യങ്ങളിലാണ് ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഉച്ചയ്ക്ക് 1 മണിയ്ക്കും വൈകീട്ട് 4 മണിയ്ക്കും ഇടയിലാണ് ഇത്. രാത്രി എട്ട് മണിയ്ക്കും 9 മണിയ്ക്കും ഇടയിലും വാഹനാപകടങ്ങൾ സ്ഥിരമായി ഉണ്ടായിട്ടുണ്ട്.

