ലിമെറിക്ക്: രോഗികൾക്കായി പുതിയ ബെഡ് യൂണിറ്റ് തുറന്നിട്ടും യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലെ തിരക്കിന് അയവില്ല. നിലവിൽ ആശുപത്രിയിൽ കിടക്ക ക്ഷാമം രൂക്ഷമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. എമർജൻസി വിഭാഗത്തിൽ ഉൾപ്പെടെ തിരക്ക് പ്രകടമാണ്.
96 ബെഡുകൾ ഉള്ള യൂണിറ്റ് ആയിരുന്നു അടുത്തിടെ ആശുപത്രിയിൽ തുറന്നത്. 105 മില്യൺ യൂറോ ചിലവിട്ടായിരുന്നു ഈ യൂണിറ്റിന്റെ നിർമ്മാണം. കിടക്ക ക്ഷാമം പരിഹരിക്കുകയായിരുന്നു പുതിയ യൂണിറ്റിന്റെ നിർമ്മാണത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഇത് പരിഹരിക്കാൻ കഴിഞ്ഞില്ല. 103 രോഗികളെ ആയിരുന്നു കിടക്കൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സിച്ചത്. അതേസമയം സ്ലൈഗോ ഉൾപ്പെടെയുള്ള ആശുപത്രികളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.

