ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഹോട്ടലിലേക്ക് സ്ഫോടക വസ്തു അടങ്ങിയ പാഴ്സൽ എത്തി. ഡെറിയിലെ എബ്രിംഗ്ടൺ സ്ക്വയറിലെ ഹോട്ടലിലേക്കാണ് പാഴ്സൽ എത്തിയത്. സംഭവത്തിൽ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
ഇന്നലെ ഉച്ചകഴിഞ്ഞ മൂന്നരയോടെയായിരുന്നു സംഭവം. സ്ഥലത്ത് ഹാലോവീനുമായി ബന്ധപ്പെട്ടുള്ള മേഖല നടക്കുകയായിരുന്നു. ഇതിനിയൊണ് പാഴ്സൽ എത്തിയത്. ഉടനെ തന്നെ വിവരം അറിഞ്ഞ് പോലീസും സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് ഹോട്ടലിലെയും സമീപവും ഉള്ളവരെ അവിടെ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. ബോംബ് സ്ക്വാഡ് എത്തി പിന്നീട് ഇത് നിർവ്വീര്യമാക്കിയിട്ടുണ്ട്.

