ഡബ്ലിൻ: തുടർച്ചയായ കൊടുങ്കാറ്റുകൾക്ക് ശേഷം അയർലൻഡിലെ കാലാവസ്ഥ ശാന്തമാകുന്നു. ഈ വാരം അവസാനമാകുമ്പോഴേയ്ക്കും അയർലൻഡിന് മുകളിലായി ഉയർന്ന മർദ്ദം രൂപപ്പെടുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഇത് അയർലൻഡിൽ തെളിഞ്ഞ സ്ഥിരതയുള്ള കാലാവസ്ഥയ്ക്ക് കാരണമാകും.
അയർലൻഡിൽ ഇക്കുറി ഉണ്ടാകാൻ പോകുന്ന ഉയർന്ന മർദ്ദത്തിന്റെ ശക്തി വളരെയധികം വർധിച്ചിരിക്കുമെന്ന സൂചനയും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു. 2018 ൽ ഉണ്ടായ ശക്തിയേറിയ ഉയർന്ന മർദ്ദത്തിന് ശേഷം ഇത്രയും ശക്തിയേറിയ ഉയർന്ന മർദ്ദം ഉണ്ടാകുന്നത് ഇപ്പോഴാണ്. ഷെർകിൽ ദ്വീപിൽ 1043.8hPa ശക്തിയുള്ള ന്യൂനമർദ്ദം ആയിരുന്നു അന്നുണ്ടായത്. അതേസമയം ശക്തികൂടിയ ഉയർന്ന മർദ്ദം രാജ്യത്ത് ചൂട് വലിയ തോതിൽ വർധിപ്പിക്കില്ല. എന്നാൽ കാലാവസ്ഥ വരണ്ടതായി അനുഭവപ്പെടും.

