ലിമെറിക്ക്: ലിമെറിക്കിലെ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും ഹാർവെസ്റ്റ് ഫെസ്റ്റിവലും. നവംബർ ഏഴിനാണ് പരിപാടി. എല്ലാ വിശ്വാസികളെയും ബന്ധപ്പെട്ടവർ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.
നവംബർ ആറിന് വൈകീട്ട് ഏഴ് മണിയ്ക്ക് സന്ധ്യാനമസ്കാരം ഉണ്ടാകും. ഇതിന് പിന്നാലെ ഫാദർ ജിജോ പുതുപ്പള്ളി നയിക്കുന്ന വചന ശുശ്രൂഷയും നടത്തപ്പെടും. ശനിയാഴ്ച രാവിലെ ഫാദർ ജിജോ പുതുപ്പള്ളിയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന നടക്കും. ഇതോടെയാണ് പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകുക. ഇതിന് പിന്നാലെ ഓർമ്മപ്പെരുന്നാൾ ശുശ്രൂഷയും നടക്കും. സിറോ മലങ്കര കത്തോലിക്കാ സഭാ വികാരി ഫാദർ ജൊവാക്കിം ആണ് ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവ്വഹിക്കുക.

