ഡബ്ലിൻ: അയർലൻഡിൽ കത്തോലിക്കാ സഭയുടെ ഭരണസംവിധാനത്തിൽ മാറ്റം വരുന്നു. ഇത് കത്തോലിക്കാ ബിഷപ്പുമാരുടെ എണ്ണം കുറയുന്നതിന് കാരണം ആകും. നിലവിൽ സഭയിൽ പുരോഹിതരുടെ എണ്ണത്തിന് വലിയ കുറവാണുള്ളത്. ഇതും വിശ്വാസികൾ സഭാപ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതുമാണ് ഭരണസംവിധാനത്തിലെ മാറ്റത്തിലേക്ക് സഭയെ നയിക്കുന്നത്.
ചില രൂപതകൾ ഭരണച്ചുമതല സമീപ രൂപതകളിലെ ബിഷപ്പുമാർക്ക് കൈമാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനോടകം തന്നെ ചെറിയ രൂപതകൾ തങ്ങളുടെ ഭരണസംവിധാനങ്ങളിൽ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. നിലവിലെ പ്രവണത തുടർന്നാൽ അടുത്ത 20 വർഷത്തിനുള്ളിൽ പുരോഹിതരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
Discussion about this post

