ക്ലെയർ: രണ്ട് പതിറ്റാണ്ടിന് ശേഷം ഡേവിഡ് നുനന്റെ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ പോലീസ്. അദ്ദേഹത്തിന്റെ കൊലപാതകത്തിൽ വീണ്ടും അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം. 21 വർഷങ്ങൾക്ക് മുൻപാണ് ഡേവിഡ് കൊല്ലപ്പെട്ടത്.
2005 ഒക്ടോബർ 28 നായിരുന്നു പാർട്ടീനിലെ ഫെയറിഹില്ലിൽവച്ച് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ കന്നുകാലികളെ മേയ്ക്കുകയായിരുന്ന കർഷകനാണ് മൃതദേഹം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കൊല്ലപ്പെടുമ്പോൾ 25 വയസ്സായിരുന്നു ഡേവിഡിന്റെ പ്രായം. വെടിയേറ്റാണ് അദ്ദേഹം മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.

