ഗാൽവെ: ഗാൽവെ സിറ്റിയിൽ ഉണ്ടായ തീപിടിത്തത്തിൽ യുവാവിന് പരിക്ക്. ലിയോസ്ബാൻ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ റോയൽ കോർട്ട് ബിസിനസ് സെന്ററിലാണ് സംഭവം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിസിനസ് സെന്ററിലെ അപ്പാർട്ട്മെന്റിൽ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. തീയും പുകയും ഉയർന്നതിനെ തുടർന്ന് സമീപവാസികൾ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ ഫയർഫോഴ്സ് എത്തി തീ അണച്ച് യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. ഗാൽവെയിലെ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് പരിക്കേറ്റയാൾ ചികിത്സയിൽ ഉള്ളത്.
Discussion about this post

