ബെൽഫാസ്റ്റ്: നോർതേൺ ലൈറ്റ്സ് ( അറോറ ബോറിയാലിസ് ) ഇന്ന് അയർലൻഡിലെങ്ങും ദൃശ്യമാകും. ഇന്ന് രാത്രി 9 മണി മുതൽ അർദ്ധരാത്രിവരെ പലയിടങ്ങളിലും പ്രതിഭാസം ദൃശ്യമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഡബ്ലിൻ, കാർലോ തുടങ്ങിയ കൗണ്ടികളിലെ വിവിധ ഭാഗങ്ങളിൽ പ്രതിഭാസം ദൃശ്യമായിരുന്നു.
രാജ്യത്തിന്റെ വടക്കൻ പടിഞ്ഞാറൻ തീരങ്ങളിൽ നിന്നായിരിക്കും പ്രതിഭാസം നന്നായി കാണാൻ സാധിക്കുക.
Discussion about this post

