ബെൽഫാസ്റ്റ്: മഴയിൽ കുതിർന്ന് നോർതേൺ അയർലൻഡ്. ഇന്നലെ അർധരാത്രി മുതൽ പെയ്ത മഴയിൽ പ്രദേശത്തെ പലയിടങ്ങളും വെള്ളത്തിനടിയിലായി. ഇപ്പോഴും പല സ്ഥലങ്ങളിലും മഴ തുടരുകയാണ്.
കൗണ്ടി ആൻഡ്രിമിൽ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന് ഇവിടെ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകീട്ട് 9 മണിവരെയാണ് യെല്ലോ വാണിംഗ് ഉള്ളത്. വൈകീട്ടോടെ മഴ ശക്തമാകാനാണ് സാധ്യതയെന്നാണ് പ്രവചനം.
Discussion about this post

