ഡബ്ലിൻ: അയർലൻഡിലേക്ക് വരാൻ ആരെയും നിർബന്ധിക്കുന്നില്ലെന്ന് നീതി മന്ത്രി ജിം ഒ കെല്ലഗൻ. കുടിയേറ്റ നയം കർശനമാക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ മന്ത്രിസഭയ്ക്ക് മുൻപിൽ അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അയർലൻഡിൽ തൊഴിലവസരങ്ങൾ ധാരാളമാണ്. അതുകൊണ്ടാണ് ആളുകൾ ഇവിടേയ്ക്ക് വരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അയർലൻഡിലേക്ക് വരാൻ ആരെയും നിർബന്ധിക്കുന്നില്ല. ഇവിടേയ്ക്ക് വന്നെന്ന് കരുതി കുടിയേറ്റക്കാർക്ക് അവരുടെ കുടുംബത്തെ മുഴുവൻ കൊണ്ടുവരാൻ അവകാശം ഇല്ല. കുടിയ്റ്റക്കാർ സ്വയം പര്യാപ്തരാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post

