ഡബ്ലിൻ: നോൺ യൂറോപ്യൻ പൗരന്മാർക്ക് ഇനി മുതൽ അതിർത്തിയിൽ പുതിയ ബയോമെട്രിക് എൻട്രി ചെക്ക് സിസ്റ്റം. നാളെ മുതലാണ് പുതിയ സംവിധാനത്തിന്റെ പ്രവർത്തനം ആരംഭിക്കുക. ഇനി മുതൽ ഷെങ്കൻ അതിർത്തിയിൽ പ്രവേശിക്കുമ്പോൾ യാത്രക്കാരന്റെ വിരലയടയാളങ്ങളും ഫേഷ്യൽ ഇമേജുകളും ശേഖരിക്കും.
സുരക്ഷ മുൻ നിർത്തിയാണ് അതിർത്തികളിൽ പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. പുതിയ സംവിധാനം വ്യക്തിയുടെ ഐഡന്റിറ്റിയെ യാത്രാ രേഖയുമായി ഡിജിറ്റലായി ബന്ധിപ്പിക്കും. അതിനാൽ അതിർത്തിയിൽ പാസ്പോർട്ടുകൾ സ്വമേധയാ സ്റ്റാമ്പ് ചെയ്യേണ്ടതിന്റെ ആവശ്യകതയില്ല. അടുത്ത വർഷം ആകുമ്പോഴേയ്ക്കും പുതിയ സംവിധാനം ക്രോസിംഗുകളിൽ പൂർണമായി നടപ്പിലാക്കാനാണ് തീരുമാനം.
Discussion about this post

