ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില കുറയുമെന്ന പ്രവചനയുമായി മെറ്റ് ഐറാൻ. താപനില കുറഞ്ഞ് മൈനസ് 2 ഡിഗ്രി സെൽഷ്യസിലേക്ക് എത്തും. വ്യാഴാഴ്ച ആയിരിക്കും ഈ വാരത്തിലെ ഏറ്റവും കുറവ് താപനില അനുഭവപ്പെടുന്ന ദിവസം.
വ്യാഴാഴ്ച പരമാവധി ആറ് ഡിഗ്രി സെൽഷ്യസ് ആയിരിക്കും അന്തരീക്ഷ തപനില. രാത്രിയിൽ മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തും. രാജ്യത്ത് മുകളിലൂടെ കൂടുതൽ തണുത്ത വായു താഴേയ്ക്ക് നീങ്ങുന്നുണ്ട്. ഇതാണ് അന്തരീക്ഷ താപനില കുറയാൻ കാരണം ആയിട്ടുള്ളത്.
Discussion about this post

