ഡബ്ലിൻ: ശബരിമല ശാസ്താവിന് അയർലൻഡിൽ നിന്നൊരു ഗാനാർച്ചന. ആൽബം “പുലിമേലേറി അയ്യപ്പൻ” റിലീസ് ചെയ്തു. യൂട്യൂബിലൂടെ കഴിഞ്ഞ ദിവസമാണ് ഗാനം റിലീസ് ചെയ്തത്. അനിൽഫോട്ടോസ് ആൻഡ് മ്യൂസികിന്റെ 13ാമത് ആൽബമാണ് “പുലിമേലേറി അയ്യപ്പൻ”.
കെ ആർ അനിൽകുമാറാണ് ആൽബത്തിനായി വരികൾ രചിച്ചിരിക്കുന്നത്. മീരാ റാം മോഹനാണ് ഗാനത്തിന്റെ സംഗീതവും ആലാപനവും നിർവ്വഹിച്ചിരിക്കുന്നത്. അഭിനയിച്ചിരിക്കുന്നതും മീര തന്നെയാണ്. കാനനയാത്രയ്ക്കിടെ ഭക്തർ വന്യമൃഗങ്ങളെ കണ്ട് ഭയപ്പെടുകയും, രക്ഷകനായ അയ്യപ്പനെ കരഞ്ഞ് വിളിക്കുന്നതുമാണ് ആൽബത്തിന്റെ പ്രമേയം. ക്യാമറയും എഡിറ്റിങ്ങും എമിൻ ജോസഫാണ് നിർവ്വഹിച്ചിരിക്കുന്നത്.
Discussion about this post

