തിരുവനന്തപുരം ; ബിജെപി ഇന്റലക്ച്ച്വൽ സെൽ കോ കൺവീനർ യുവരാജ് ഗോകുലിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത പൊലീസ് നടപടിയ്ക്കെതിരെ ബിജെപി. ക്ഷേത്രങ്ങൾ തകർക്കുന്നത് പാക്കിസ്ഥാൻ മനോഭാവം ആണെന്ന് പറഞ്ഞതിനാണ് യുവരാജിനെതിരെ കേസെടുത്തിരിക്കുന്നത്.
മുസ്ലിം ലീഗിനേയും ജമാ അത്തെ ഇസ്ലാമിയേയും പോപ്പുലർ ഫ്രണ്ടിനേയും പ്രീണിപ്പിച്ചു ഭരിക്കുന്ന സർക്കാരാണ് വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടേയും നേതൃത്വത്തിലുള്ളത്. ഇത്തരത്തിൽ ഭീകര സംഘടനകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന യുഡിഎഫ് സർക്കാരിനും പോലീസിനുമെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ബിജെപി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കൊയ്ത്തൂര്‍ക്കോണം മഹാദേവ മഹാവിഷ്ണു ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്തുള്ള ശിവലിംഗത്തില്‍ isis എന്നും 786 എന്നും എഴുതിയെന്നും, നെടുമങ്ങാട് നിയോജകമണ്ഡലത്തിനകത്ത് നിരവധി ‘പാകിസ്ഥാനുകള്‍’ ഉണ്ടെന്നുമായിരുന്നു യുവരാജ് ഗോകുൽ പങ്ക് വച്ച പോസ്റ്റ് . ഇതിനെതിരെയാണ് എസ് ഡി പി ഐ പരാതി നൽകിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
പോത്തൻകോട് വിഷ്ണു- മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപി ഇന്റലക്ച്ച്വൽ സെൽ കോ കൺവീനർ യുവരാജ് ഗോകുലിനെതിരെ കേസെടുത്ത പോലീസ് നടപടി അപലപനീയം
നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐക്ക് കേരളാ പോലീസ് കീഴടങ്ങിയിരിക്കുകയാണ്. ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ഐഎസ്ഐഎസ് എന്നെഴുതി വെച്ചതിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്. ഈ നടപടി പിൻവലിക്കണം.
ബിജെപി നേതാവും നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായിരുന്ന യുവരാജ് ഗോകുൽ പൊതു ജനകീയ വിഷയങ്ങളിൽ നിരന്തരം ഇടപെടുന്ന പൊതുപ്രവർത്തകനാണ്. നൂറേക്കറിലധികം ക്ഷേത്രഭൂമി ഉണ്ടായിരുന്ന ദേവസ്വം ബോർഡ് ക്ഷേത്രത്തിന്റെ കൈവശം ഒരേക്കർ പോലുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ക്ഷേത്രഭൂമി കയ്യേറ്റവും വിഗ്രഹങ്ങൾക്ക് നേർക്കുള്ള അക്രമവും പലവട്ടം നടന്നിട്ടും കേരളാ പോലീസ് കാര്യക്ഷമമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ക്ഷേത്രങ്ങൾ തകർക്കുന്നത് പാക്കിസ്ഥാൻ മനോഭാവം ആണെന്ന് പറഞ്ഞതിനാണ് യുവരാജിനെതിരെ കേസെടുത്തിരിക്കുന്നത്.
മുസ്ലിം ലീഗിനേയും ജമാ അത്തെ ഇസ്ലാമിയേയും പോപ്പുലർ ഫ്രണ്ടിനേയും പ്രീണിപ്പിച്ചു ഭരിക്കുന്ന സർക്കാരാണ് വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടേയും നേതൃത്വത്തിലുള്ളത്.
ഇത്തരത്തിൽ ഭീകര സംഘടനകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന യുഡിഎഫ് സർക്കാരിനും കേരള പോലീസിനുമെതിരെ ബിജെപി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

