ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ റേഡിയോകൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് മീഡിയ കമ്മീഷൻ. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സൗത്ത് ഈസ്റ്റ് റേഡിയോ, ടിപ്പ് എഫ്എം എന്നിവയാണ് നടപടി നേരിടുന്ന റേഡിയോ സ്ഥാപനങ്ങൾ.
2009 ലെ ബ്രോഡ്കാസ്റ്റിംഗ് ആക്ടിന്റെയും ബ്രോഡ്കാസ്റ്റിംഗ് കോഡുകളുടെയും ലംഘനങ്ങൾ റേഡിയോ ചാനലുകൾ നടത്തിയെന്ന് വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ബ്രോഡ്കാസ്റ്റിംഗ് ആക്ടിന്റെ 8 ബി ഭാഗം അനുസരിച്ചാകും അന്വേഷണം നടത്തുന്നത്.
Discussion about this post

