ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ കൃഷിസ്ഥലത്ത് ഉണ്ടായ അപകടത്തെ തുടർന്ന് മരിച്ച യുവാവിന്റെ വിശദാംശങ്ങൾ പുറത്ത്. കോർക്ക് സ്വദേശിയായ ടിജെ സ്വീനിയാണ് മരിച്ചത്. സ്വീനിയുടെ സംസ്കാരം വ്യാഴാഴ്ച നടക്കും.
നാളെ സെക്സ്ടൺസ് ഫ്യൂണറൽ ഹോമിൽ സ്വീനിയുടെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് ആറ് മുതൽ രാത്രി 8 വരെയാണ് പൊതുദർശനം. ഇതിന് ശേഷം അവർ ലേഡി ഓഫ് ദി സ്നോസ് പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇവിടുത്തെ ശുശ്രൂഷകൾക്ക് ശേഷം വൈകീട്ട് നാല് മണിയോടെ മൃതദേഹം ഷാനൻ സെമിത്തേരിയിൽ സംസ്കരിക്കും.
Discussion about this post

