കോർക്ക്: കോർക്കിലെ ഹോളിഹില്ലിൽ ഉണ്ടായ കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവ സ്ഥലത്ത് പോലീസിന്റെയും വിദഗ്ധ സംഘത്തിന്റെയും ശാസ്ത്രീയ പരിശോധന ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.
ഹോളിഹില്ലിലെ ഹോളിവില്ലെയിലെ വീട്ടിൽ ആയിരുന്നു യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. 38 വയസ്സുള്ള ഫാരൻരീ സ്വദേശിയായ മാർക്ക് ഒ കോനൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 55 കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ മാർക്കിന് ആശുപത്രിയിൽ എത്തിച്ച് അൽപ്പ നേരത്തിന് ശേഷം ആണ് ജീവൻ നഷ്ടമായത്.
Discussion about this post

