ഡബ്ലിൻ: അയർലൻഡിൽ പ്രളയത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകർ. രാജ്യത്തിന്റെ തീരമേഖലകളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് പുതുക്കിയ കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ വ്യക്തമാക്കുന്നത്. അടുത്ത രണ്ട് വാരവും അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ഇതാണ് വെള്ളപ്പൊക്കത്തിന് കാരണം ആകുന്നത്.
അറ്റ്ലാന്റിക്കിൽ അടുത്ത ആഴ്ച നിരവധി ന്യൂനമർദ്ദങ്ങൾ രൂപപ്പെടാം. ഇതായിരിക്കും അയർലൻഡിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. ന്യൂനമർദ്ദം ശക്തമായ കാറ്റിനും മഴയ്ക്കും കാരണമാകും.
Discussion about this post

