ഡബ്ലിൻ: മുള്ളിംഗർ റീജിയണൽ ആശുപത്രിയിൽ രോഗികളുടെ തിരക്ക് വർധിക്കുന്നു. ഇതേ തുടർന്ന് അടിയന്തിര സാഹചര്യമില്ലാത്ത രോഗികൾ മറ്റുള്ള ആശുപത്രികളുടെ സേവനം തേടണമെന്ന് ആശുപത്രി അധികൃതർ നിർദ്ദേശിച്ചു. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഫ്ളൂ ഉൾപ്പെടെയുളള രോഗബാധകളാണ് ആശുപത്രിയിലെ തിരക്ക് ഉയരാൻ കാരണം. വിവിധ അസുഖങ്ങളെ തുടർന്ന് നിരവധി പേരാണ് ഇവിടെ അഡ്മിഷന് എത്തുന്നത്. ഇതിനൊപ്പം അടിയന്തിര സാഹചര്യമില്ലാത്ത രോഗികളും ഇവിടെ എത്തുന്നുണ്ട്. ഇത് തിരക്ക് ഇരട്ടിയാക്കുന്നു. അടിയന്തരമല്ലാത്ത സാഹചര്യങ്ങളുമായി അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ചികിത്സ ലഭിക്കാൻ വളരെ നീണ്ട കാത്തിരിപ്പ് സമയം വേണ്ടിവരുമെന്ന് മാനേജ്മെന്റ് പറഞ്ഞു.

