ലിമെറിക്ക്: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ലിമെറിക്കിൽ വ്യാപക പരിശോധന. റാത്ത്കീലിൽ ആയിരുന്നു പരിശോധന. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും സംഭവത്തിൽ അറസ്റ്റിലായി.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. റാത്ത്കീലിലെ 11 ഇടങ്ങളിൽ പരിശോധന നടത്തി. വിവിധ ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം യൂറോ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

