ഡബ്ലിൻ: അയർലന്റിൽ നിയമവിരുദ്ധ കൂടിയേറ്റം തടയുന്നതിന് ശക്തമായ നടപടിയുമായി സർക്കാർ. നവീകരിച്ച സ്ക്രീനിംഗ് സംവിധാനം അടുത്ത മാസം മുതൽ നടപ്പിലാക്കാനാണ് തീരുമാനം. നീതി മന്ത്രി ജിം കല്ലഗൻ ആണ് ഇക്കാര്യം അറിയിച്ചത്. ലിമെറിക്കിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിലവിൽ അഭയാർത്ഥി അപേക്ഷകരെ വിലയിരുത്താൻ യൂറോഡാക് സംവിധാനം ആണ് പ്രയോജനപ്പെടുത്തുന്നത്. ജൂണിൽ ഇത് നവീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post

