ഡബ്ലിൻ: അയർലൻഡ് നീതി മന്ത്രി ജിം ഒ കെല്ലഗനുമായി കൂടിക്കാഴ്ച നടത്താൻ യൂറോപ്യൻ യൂണിയൻ മൈഗ്രേഷൻ കമ്മീഷണർ മാഗ്നസ് ബ്രണ്ണർ. യൂറോപ്യൻ യൂണിയൻ കുടിയേറ്റ ഉടമ്പടിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കൂടിക്കാഴ്ച. ഇതിനായി മാഗ്നസ് ബ്രണ്ണർ ഡബ്ലിനിൽ എത്തും.
സിറ്റിവെസ്റ്റിലെ റിസപ്ഷൻ സെന്റർ ബ്രണ്ണർ സന്ദർശിക്കും. സുരക്ഷാ സഹകരണം സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ബ്രണ്ണർ മുതിർന്ന ഗാർഡ ഉദ്യോഗസ്ഥരുമായും ക്രിമിനൽ അസറ്റ്സ് ബ്യൂറോയുടെയും സംഘടിത കുറ്റകൃത്യങ്ങളുടെയും തലവനുമായും കൂടിക്കാഴ്ച നടത്തും. കുടിയേറ്റ വിഷയത്തിൽ അദ്ദേഹം സമീപ ആഴ്ചകളിൽ 27 അംഗരാജ്യങ്ങൾ സന്ദർശിക്കുന്നുണ്ട്.
Discussion about this post

